ഓര്‍ഡര്‍ ചെയതത് ഹെഡ്‌ഫോണ്‍, ലഭിച്ചത് എണ്ണക്കുപ്പി!!! പരാതി അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചപ്പോള്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ്

കൊല്‍ക്കത്ത: ഫ്ളിപ്കാര്‍ട്ടില്‍ നിന്നു ഹെഡ്ഫോണ്‍ വാങ്ങിയ ഒരു ഫുട്ബോള്‍ ആരാധകന് കിട്ടിയത് ഒരു കുപ്പി എണ്ണ. ഇക്കാര്യം അറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ കിട്ടിയത് ബി.ജെ.പി മെമ്പര്‍ഷിപ്പും. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാതിരാത്രി വരെ നീളുന്ന ലോകകപ്പ് മത്സരം കാണല്‍ മറ്റുള്ളവരുടെ ഉറക്കത്തിന് തടസമാകാതിരിക്കാനാണ് യുവാവ് ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ ഒറ്റത്തവണ റിങ് ചെയ്യുകയും തുടര്‍ന്ന് കോള്‍ കട്ടാകുകയും ശേഷം ബി.ജെ.പിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം ഫോണിലേയ്ക്ക് എത്തുകയുമായിരുന്നു. ഇതില്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വ നമ്പറും ഉണ്ടായിരുന്നു. അംഗത്വ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേരും വിലാസവും പിന്‍കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എസ്.എം.എസ് അയക്കാനും നിര്‍ദേശം ഉണ്ടായിരുന്നു.

സന്ദേശം കണ്ട് ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പോഴും അതേ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ചില സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും വിളിപ്പിച്ചപ്പോഴും ഇതുതന്നെ ആയിരുന്നു അനുഭവം. ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ ഔദ്യോഗിക നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തതിന്റെ ഫലമായി ഉപഭോക്താവ് ആവശ്യപ്പെട്ട ഹെഡ്ഫോണ്‍ ലഭിച്ചു. അബദ്ധം പറ്റിയതാണെന്നും പകരം കിട്ടിയ എണ്ണ ഉപയോഗിക്കുകയുയോ കളയുകയോ ചെയ്യാമെന്നും അറിയിച്ചു.

എന്നാല്‍, തങ്ങളുടെ അംഗത്വ നമ്പര്‍ ഫ്ളിപ്കാര്‍ട്ടിന്റെ പാക്കറ്റില്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ് ബി.ജെ.പി ബംഗാള്‍ ഘടകം വ്യക്തമാക്കുന്നത്.

pathram desk 1:
Related Post
Leave a Comment