കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്കിടെ ഇത്തിഹാദ് വിമാനത്തില്‍ സംഭവിച്ചത്…; നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍

മസ്‌കറ്റ്: നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിമാനത്തില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി ക്യാപ്റ്റന്‍ രാജു അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിമാനം മസ്‌കറ്റില്‍ അടിയന്തിരമായി ഇറക്കുകയും ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. മസ്‌കറ്റിലെ കിംസ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ക്യാപ്റ്റന്‍ രാജു.

കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റന്‍ രാജുവിന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മസ്‌കറ്റില്‍ തന്നെ തുടരുകയാണെന്നും മകന്‍ രവി രാജ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മസ്‌കറ്റിലെ കിംസ് ഒമാന്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു.
മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. അബുദാബി വഴി ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് അബുദാബിയില്‍ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കറ്റില്‍ അടിയന്തര ലാന്റിങ് നടത്തിയത്.

pathram desk 2:
Related Post
Leave a Comment