സിറോ മലബാര്‍ സഭയില്‍ അനുനയ നീക്കം,പ്രശ്ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് ജേക്കബ് മനത്തോടത്ത്

കൊച്ചി:സിറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാടില്‍ അനുനയത്തിന് പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ നീക്കം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആണ് സര്‍ക്കുലര്‍ തയാറാക്കിയിരിക്കുന്നത്.

വിവാദ ഇടപാടില്‍ അനാവശ്യ ചര്‍ച്ച വേണ്ടെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ പറയുന്നു. പരസ്യപ്രസ്താവനകള്‍ പാടില്ല, ഒപ്പം മാനസിക അകല്‍ച്ച ഇല്ലാതിരിക്കണം. ഭരണച്ചുമതല തനിക്കാണെങ്കിലും മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. കുര്‍ബാനകളില്‍ അദ്ദേഹത്തെ അനുസ്മരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

pathram desk 2:
Related Post
Leave a Comment