വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസില്‍ കൈക്കൂലി വാങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നാണ് പ്രദീപ് കൈക്കൂലി വാങ്ങിയത്. സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്.

കേസില്‍ പ്രതിയായ എസ്‌ഐ ജി.എസ്.ദീപക്കിനെതിരെ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രംഗത്തെത്തിയിരുന്നു. എസ്‌ഐ പ്രതികളെ ക്രൂരമായി മര്‍ദിച്ചു മുന്‍പും കൊണ്ടുവന്നിട്ടുണ്ടെന്നായിരുന്നു മജിസ്‌ട്രേറ്റ് പറഞ്ഞത്. പ്രതിയെ കാണാതെ റിമാന്‍ഡ് ചെയ്യാനാകില്ലെന്നു നിലപാടെടുത്തു. ദീപക്കിനെ മുന്‍പും താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടി. റജിസ്ട്രാര്‍ക്കു കൊടുത്ത മൊഴിയിലാണു മജിസ്‌ടേട്ടിന്റെ വിമര്‍ശനം.

ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്, അവധിയിലുണ്ടായിരുന്ന എസ്‌ഐ ദീപക് സ്റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഏഴിനു മാത്രമാണു ഡ്യൂട്ടിയിലെത്തിയതെന്ന എസ്‌ഐയുടെ വാദത്തെ തള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്. സ്റ്റേഷനില്‍വച്ച് ശ്രീജിത്തിനെ മര്‍ദിച്ചതായി തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

pathram desk 1:
Related Post
Leave a Comment