‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി’, ഭാര്യയ്ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് ബിജിപാല്‍ (വീഡിയോ)

കൊച്ചി:വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയുടെ ഓര്‍മ്മകള്‍ പങ്കിട്ട് സംഗീത സംവിധായകന്‍ ബിജിപാല്‍. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശാന്തിയുമൊത്ത് ആലപിച്ച ഗാനം പങ്കിട്ടാണ് ഭാര്യയ്ക്ക് മുന്‍പില്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചത്. ‘ശരദിന്തു മലര്‍ദീപ നാളം നീട്ടി..’ എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ പങ്കുവെച്ചത്.

‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം,’ എന്ന കുറിപ്പ് ഫേസ്ബുക്കില്‍ പങ്കിട്ടതിന് പിന്നാലെയാണ് വീഡിയോ പോസ്റ്റ് ചെയ്തതത്. ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി പി ജയചന്ദ്രനും സല്‍മ ജോര്‍ജും ചേര്‍ന്ന് ആലപിച്ച ഗാനമാണിത്.

പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ശാന്തിയുടെ മരണം. നൃത്താധ്യാപികയും നര്‍ത്തികിയും കൂടിയായിരുന്നു ശാന്തി.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment