ഇരുട്ടിന്റെ,രാത്രിയുടെ രാജാവ്…..ഒടിയന്റ പുതിയ പോസ്റ്ററുകള്‍ പുറത്ത്

കൊച്ചി: ഒടിയന്‍ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങിവി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മോഹന്‍ലാലിന്റെ രൂപമാറ്റത്തിലൂടെ ശ്രദ്ധേയമായ ഒടിയനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ നായികയായെത്തും. പ്രകാശ് രാജ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. പുലിമുരുകന്‍ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം

pathram desk 2:
Related Post
Leave a Comment