സ്വന്തം സിനിമ കണ്ട് തലയില്‍ കൈവെച്ച് നിര്‍മാതാവ് !!

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗം തമിഴ്പടം 2 റിലീസിനൊരുങ്ങുകയാണ്. തമിഴിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സകലമാന സിനിമകളെയും ഇത്തവണ ട്രോളുമെന്ന് സിനിമയുടെ ടീസറില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

സിനിമയുടെ നിര്‍മാതാവ് ശശികാന്ത് ചിത്രം കണ്ട ശേഷം തലയില്‍ കൈ വെച്ചിരിക്കുന്നൊരു ചിത്രം സംവിധായകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രസകരമായ പ്രമോഷന്‍ രീതികളാണ് ഇവരുടെ മറ്റൊരു പ്രത്യേകത. വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിര്‍മാണം.

ഇത്തവണ തമിഴ്‌സിനിമയിലെ രാഷ്ട്രീയം, റിയാലിറ്റിഷോ, ബിഗ് ബോസ് എന്നിവയും ചിത്രത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനയുണ്ട്. അതിനിടെ തമിഴ്പടം 2.0 എന്ന ടൈറ്റില്‍ മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സീറോ എന്ന നമ്പറിന് വലിയ വില ഇല്ലാത്തതുകൊണ്ട് അത് മാറ്റി തമിഴ്പടം 2 എന്ന് തിരുത്തുകയാണെന്നാണ് ഇവരുടെ പത്രക്കുറിപ്പ്.

സിഎസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവയാണ് നായകന്‍. ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്‍, സതീഷ്, മനോബാല, കസ്തൂതി എന്നിവരും മറ്റുതാരങ്ങളാണ്.

pathram desk 2:
Related Post
Leave a Comment