വെള്ളിത്തരയില്‍ വൈഎസ്ആറാകാന്‍ മമ്മൂട്ടി എത്തി, അണിയറക്കാരുടെ വ്യത്യസ്ഥ സ്വീകരണം സോഷ്യല്‍ മീഡിയയില്‍ തരംഗം

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതം വെള്ളിത്തരയില്‍ എത്തുമ്പോള്‍ ആ വേഷം ചെയ്യുന്നത് മമ്മൂട്ടിയാണെന്ന വാര്‍ത്ത മുന്‍പ് തന്നെ പുറത്തുവന്നതാണ്. തെക്കേ ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രീകരണത്തിനായി മമ്മൂട്ടി ഹൈദരാബാദില്‍ എത്തിയപ്പോള്‍ ലഭിച്ച വേറിട്ട സ്വീകരണമാണ് സോഷ്യല്‍ ലോകത്ത് തരംഗമാകുന്നത്.

‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഹൈദരബാദില്‍ ആരംഭിച്ചത്. മമ്മൂട്ടി ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തത്തോടെയാണ് അദ്ദേഹത്തെ ആന്ധ്ര വരവേറ്റത്. രാജമാണിക്യത്തിലെ ‘പാണ്ടിമേളപ്പാട്ടും കൂത്തും..’ എന്നു തുടങ്ങുന്ന ഗാനത്തിന് വര്‍ണാഭമായ ചുവടുകളാണ് ഒരുക്കിയത്. ഇതിനിടയില്‍ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗുകളും കോര്‍ത്തിണക്കിയിരുന്നു. ഒടുവില്‍ ദളപതിയിലെ ആ മനോഹരഗാനവും. എല്ലാം പുഞ്ചിരിയോടെ കണ്ടാസ്വദിച്ച് മെഗാതാരവും. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറാലാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന പ്രതീക്ഷയാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.

pathram desk 2:
Related Post
Leave a Comment