ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി; പിടിച്ചെടുത്തത് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍

മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ ലുന്‍ഖോസി സുവിന്റെ വീട്ടില്‍നിന്നുമാണ് ഹെറോയിന്‍ ഉള്‍പ്പെടെ വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്.

ലുന്‍ഖോസി സുവിന്റെ ഔദ്യോഗിക വസതിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് കിലോ ഹെറോയിന്‍, 2,80,000 ലഹരി ഗുളികള്‍ എന്നിവ പിടച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ലുന്‍ഖോസി സു ഉള്‍പ്പെടെ എട്ടു പേര്‍ അറസ്റ്റിലായി. മ്യാന്‍മറിന്റെ അതിര്‍ത്തിയായ മൊറെയില്‍നിന്നാണ് എഡിസിയായി ബിജെപി നേതാവ് സു തെരഞ്ഞെടുക്കപ്പെട്ടത്.

pathram desk 1:
Related Post
Leave a Comment