ചെറുപ്പക്കാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാന, ഷാറൂഖിന്റെ മകള്‍ക്ക് പിന്നാലെ പാഞ്ഞ് പാപ്പരാസികള്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖിന്റെ മക്കളില്‍ പാപ്പരാസികള്‍ക്ക് കൂടുതല്‍ പ്രിയം ആരോടെന്ന് ചോദിച്ചാല്‍ ഉത്തരം സുഹാനയെന്നാകും. സിനിമയില്‍ മുഖം കാണിച്ചിട്ടുപോലുമില്ലെങ്കിലും സുഹാനയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊക്കെ വലിയ പ്രാധാന്യമാണ് ലഭിക്കാറ്. ഇക്കൂട്ടത്തില്‍ പുതുതായി എത്തിയ ചര്‍ച്ച സുഹാന ഏറ്റവുമൊടുവില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തെകുറിച്ചാണ്. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ താരസുന്ദരിയോടൊപ്പമുള്ളത് ആരെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

അമ്മ ഗൗരി ഖാനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് താരസുന്ദരി പുതിയ ചിത്രം പങ്കുവച്ചത്. പിന്നാലെ ഇതാരെന്നറിയാനുള്ള വ്യഗ്രതയായി ചിലര്‍ക്ക. സുഹാനയ്ക്കൊപ്പമുള്ള ചെറുപ്പക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയില്‍ ഇത് താരപുത്രിക്കൊപ്പം ലണ്ടനില്‍ പഠിക്കുന്ന സഹപാഠിയാണെന്ന വെളിപ്പെടുത്തലുമായി സുഹാനയുടെ ഫാന്‍സ് ക്ലബ് രംഗത്തെത്തുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശുഭ്മാന്‍ ഗില്ലും സുഹാനയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെയാണ് താരപുത്രിയുടെ പുതിയ ചുത്രവും ചര്‍ച്ചയാകുന്നത്.

pathram desk 2:
Related Post
Leave a Comment