ഇപ്രാവശ്യം അവാര്‍ഡ് താങ്കള്‍ക്കാണെന്ന് ഡല്‍ഹിയില്‍നിന്ന് വിളിച്ചുപറഞ്ഞു; ഒടുവില്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു,; ഇന്ത്യയില്‍ ഇത് പതിവാണ്….

കോമഡി നടന്മാരായെത്തി സ്വഭാവ നടന്മാരായി മാറുകയും മികച്ച ദേശീയ, സംസ്ഥാന അവാര്‍ഡു വരെ സ്വന്തമാക്കിയവര്‍ മലയാളത്തിലുണ്ട്. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഹാസ്യതാരമായി എത്തി സ്വഭാവനടനായി തിളങ്ങിയ ഒരാളാണ് കൊച്ചുപ്രേമന്‍.

എം.ബി.പത്മകുമാര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ രൂപാന്തരം എന്ന ചിത്രത്തിലെ രാഘവന്‍ എന്ന ശക്തമായ കഥാപാത്രം കൊച്ചു പ്രേമനെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിച്ചിരുന്നു. അമിതാഭ് ബച്ചന്‍, മമ്മൂട്ടി എന്നിവരോടൊപ്പമാണ് കൊച്ചുപ്രേമന്റെ പേരും ഉയര്‍ന്നുവന്നത്. ഇപ്രാവശ്യം അവാര്‍ഡ് താങ്കള്‍ക്കാണെന്ന് ഡല്‍ഹിയില്‍ നിന്ന് പല മാധ്യമങ്ങളും വിളിച്ച് അദ്ദേഹത്തെ അറിയിക്കുക പോലും ചെയ്തിരുന്നു.

പക്ഷേ, ഒടുവില്‍ അവാര്‍ഡ് അമിതാഭ് ബച്ചന് ലഭിച്ചു. കൊച്ചു പ്രേമന്റെ വാക്കുകളില്‍ പറഞ്ഞാല്‍, അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ തട്ടിപ്പറികള്‍ പതിവാണെന്നും ഈനടന്‍ പറയുന്നു. യുഎഇയില്‍ ചിത്രീകരിച്ച, ജിമ്മി ജോസഫ് സംവിധാനം ചെയ്ത ”ഷവര്‍മ” എന്ന ചിത്രത്തിലഭിനയിക്കാനെത്തിയ കൊച്ചു പ്രേമന്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതവും അഭിനയ ജീവിതവും മോഹങ്ങളും മോഹഭംഗങ്ങളും വെളിപ്പെടുത്തിയത്.

pathram:
Leave a Comment