കാറ്റഗറി ഒൻപതിൽ നിന്ന് ഏഴാക്കി,കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ കേന്ദ്ര ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ളത്തെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി ഏഴാക്കി കുറച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ ​ഭൂ​രി​പ​ക്ഷ​വും മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​രാണ്. മലബാർ മേഖലയുടെ വികസനത്തിൽ വലിയ പങ്കാണ് കരിപ്പൂർ വിമാനത്താവളം വഹിച്ചത്. ഇതില്ലാതാക്കാനുളള ശ്രമമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്,” കോടിയേരി കുറ്റപ്പെടുത്തി.

നേരത്തെ കാറ്റഗറി ഒൻപതായിരുന്നു കരിപ്പൂർ വിമാനത്താവളത്തിന്റെത്. പിന്നീടിത് അറ്റകുറ്റപ്പണികൾ നടക്കവെ എട്ടാക്കി ചുരുക്കിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണികൾക്ക് ശേഷം വിമാനത്താവളത്തിന്റെ കാറ്റഗറി ഏഴാക്കി മാറ്റി. ഇതോടെ 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങൾ മാത്രമേ ഇനി കരിപ്പൂരിൽ പറന്നിറങ്ങൂ എന്ന നിലയായി.

വിമാനത്താവളത്തോട് കേന്ദ്രസർക്കാർ തുടരുന്ന വൈരാഗ്യബുദ്ധി അവസാനിപ്പിക്കണമെന്ന് പറഞ്ഞ കോടിയേരി, കാറ്റഗറി പഴയപടി ഒൻപതാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉടൻ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment