മത്സരത്തിന് ധാരാളം മണിക്കൂര്‍ ശേഷിക്കെ ലോകകപ്പ് ആദ്യമത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന; ആരാധകര്‍ ഞെട്ടലില്‍

മത്സരത്തിന് ഇനിയും ധാരാളം മണിക്കൂര്‍ ശേഷിക്കെ റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റന. ഇന്ന് ഐസ്ലന്‍ഡിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനന്‍ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയാകും ആദ്യ മത്സരത്തില്‍ മുന്‍ നിരയില്‍ കളിക്കും. മത്സരത്തിന് ഇനിയും ധാരാളം സമയം ബാക്കി നില്‍ക്കെ അര്‍ജന്റീന തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് ചെറിയ ഞെട്ടല്‍ സമ്മാനിച്ചിട്ടുണ്ട്.

ഐസ്ലന്‍ഡ് ടീമിനെ നിസാരക്കാരായി കാണുന്നത് കൊണ്ടാണോ മത്സരത്തിന് ഇത്രയും സമയം മുമ്പേ ടീമിനെ പ്രഖ്യാപിക്കുന്നത് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു അര്‍ജന്റീനാ പരിശീലകന്‍ ജോര്‍ജ് സാമ്പോളിയുടെ മറുപടി. ഇതിനൊപ്പം ലയണല്‍ മെസിക്ക് ടീമീല്‍ അമിത സമ്മര്‍ദ്ദങ്ങളില്ലെന്നും, ലോകകപ്പ് എന്ന സ്വപ്നം പൂവണിയാന്‍ ഇത്തവണ അദ്ദേഹത്തിന് സാധിക്കുമെന്നും സാംമ്പോളി കൂട്ടിച്ചേര്‍ത്തു.

ആദ്യ മത്സരത്തിനുള്ള അര്‍ജന്റീനാ ടീം: കാബെല്ലെറോ, സാല്‍വിയോ, ഒട്ടമെണ്ടി, റോജോ, ടഗ്ലിയാഫികോ, മഷരാനോ, ബിഗ്ലിയ, മെസ, മെസി, ഡി മരിയ, അഗ്യൂറോ.

നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ ലയണല്‍ മെസിയിലാണ് ആരാധകരുടെയും ടീമിന്റെയും പ്രതീക്ഷ. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. അതേസമയം, കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ മികച്ച പ്രകടനമാണ് ഐസ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഡിയില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനവുമായി അര്‍ജന്റീനയും ഇരുപത്തി രണ്ടാം റാങ്കോടെ ഐസ്ലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പാണ്.

pathram desk 1:
Related Post
Leave a Comment