നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 14കാരന്‍ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി!!!

സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പതിനാലുകാരന്‍ പിടിയില്‍. നവിമുംബൈയിലെ കാമോത്തെ ഗ്രാമത്തിലാണ് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പതിനാറുകാരിയായ സഹോദരി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പ്രതിയായ കൗമാരക്കാരന്‍ നീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും പതിവായി സെല്‍ഫോണില്‍ നീലചിത്രങ്ങള്‍ കാണുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കടുത്ത വയറു വേദന മൂലം പെണ്‍കുട്ടി ഡോക്ടറെ സമീപിച്ചപ്പോഴാണ് പീഡനകഥ വീട്ടുകാര്‍ അറിഞ്ഞത്.

പരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അംഗമായ ഡോക്ടര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇളയ സഹോദരന്‍ രണ്ട് മാസത്തിലേറേയായി തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പ്രതിയായ ആണ്‍കുട്ടിയെ ജൂവൈനൈല്‍ ഹോമിലേയ്ക്ക് അയച്ചു.

pathram desk 1:
Related Post
Leave a Comment