വിവാദ പ്രസ്താവനയുമായി ഹിന്ദു സംഘടനാ നേതാവ്; തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും!!!

മുംബൈ: തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി മഹാരാഷ്ട്രയിലെ ഹിന്ദു സംഘടനാ നേതാവ് സംഭാജി ഭിഡെ. തിങ്കളാഴ്ച നാസിക്കില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ഏതെങ്കിലും ദമ്പതികള്‍ക്ക് ആണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും സാധ്യമാകും. മാങ്ങ കഴിക്കുന്നവര്‍ അത് ആഗ്രഹിച്ചാല്‍ മാത്രം മതി. വന്ധ്യത നേരിടുന്നവര്‍ക്ക് ഏറ്റവും പ്രയോജനകരമാണ് ഈ മാമ്പഴം- ഭിഡെ പറയുന്നു.

ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ അധ്യക്ഷനാണ് മുന്‍ ആര്‍എസ്എസ് നേതാവുകൂടിയായ സംഭാജി ഭിഡെ. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഭീമ കൊരെഗാവ് വംശീയ ഏറ്റുമുട്ടലിലെ പ്രതികളിലൊരാളാണ് ഭിഡെ.

pathram desk 1:
Related Post
Leave a Comment