മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ആവശ്യം മുന്നോട്ട് വെച്ചിരിന്നു

മലപ്പുറം: വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി പ്രാദേശിക തലത്തില്‍നിന്ന് വികസന അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലയെ രണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ് പറഞ്ഞു. സുവര്‍ണ ജൂബിലി പരിപാടികളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതിനു മുമ്പും മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്ന ആവശ്യപ്പെട്ട് ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ നേരത്തേ രംഗത്തെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment