വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍, വിശ്വരൂപം 2 ട്രെയിലര്‍

കൊച്ചി:ഉലകനായകന്‍ കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപം രണ്ട് ട്രെയിലര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്.ഒരു മിനിറ്റ് 47 സെക്കന്‍ഡ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. കൊടും ഭീകരന്‍ ഒമര്‍ ഖുറേഷിയായി രാഹുല്‍ ബോസ് ട്രെയിലറില്‍ തിളങ്ങുന്നു. എന്നാല്‍ സിനിമയിലെ വിഎക്‌സ് ദൃശ്യങ്ങള്‍ മികവു പുലര്‍ത്തിയോ എന്ന് സംശയം.

സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂര്‍ത്തിയാകാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ വേണ്ടിവന്നത്.കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരും താരങ്ങളാണ്. ഗിബ്രാന്‍ സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം.

pathram desk 2:
Related Post
Leave a Comment