മകളുടെ അരങ്ങേറ്റം കാണാന്‍ അമ്മയില്ല; ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍

കൊച്ചി:അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ആദ്യ സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയുടെ രംഗപ്രവേശം. കുറച്ചു കാലമായി ബോളിവുഡ് ഇതിനായി കാത്തിരിക്കുകയായിരുന്നു.

ഗ്ലാമറസായിട്ടാണ് ഈ ചിത്രത്തില്‍ ജാന്‍വി പ്രത്യക്ഷപ്പെടുന്നത്. ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്ന ഭാവമാണ് ട്രയിലറില്‍ കാണാന്‍ സാധിക്കുന്നത്.മറാത്തി ചിത്രമായ ‘സൈറാട്ടി’ന്റെ ഹിന്ദി പതിപ്പാണ് ധടക്. കിരണ്‍ ധടക്. കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment