അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന് പേരിട്ടു

കൊച്ചി:പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് ‘കൂടെ’ എന്നു പേരിട്ടു. ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തും. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അഞ്ജലി കുറിച്ചു.

വിവാഹത്തിനു ശേഷം നസ്രിയ തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നൊരുക്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കലാസംവിധാനം അരവിന്ദ് അശോക് കുമാര്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.

മൂന്ന് ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായികയായും മലയാള സിനിമയുടെ പുതുനിരയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ ആളാണ് അഞ്ജലി മേനോന്‍. പുതിയ ചിത്രത്തിന്റെ തിരക്കഥയും അഞ്ജലി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment