‘മോഹന്‍ലാലിന്റെ ഫിലോസഫി ചപ്പടാച്ചികള്‍ എന്ത് ബോറാണു,അതിലും വലിയൊരു ബോറന്‍ ഉണ്ടെങ്കില്‍ അത് ഷഹ്ബാസ് അമന്‍ ആണ്’: കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനേയും ഗായകന്‍ ഷഹബാസ് അമനേയും രൂക്ഷമായി വിമര്‍ശിക്കുന്ന രജ്ഞിത് ആന്റണിയെന്നയാളുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.മോഹന്‍ലാലിന്റെ ഫിലോസഫി ചപ്പടാച്ചികള്‍ എന്ത് ബോറാണെന്നും ഒരു ചോദ്യത്തിന് പുള്ളിക്ക് സിംമ്പിളായൊരു ഉത്തരമില്ലെന്നും ദാര്‍ശിനകതയില്‍ ചാലിച്ച് പറഞ്ഞെങ്കിലെ പുള്ളിക്ക് ഉത്തരമാകൂ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

അതിലും വലിയൊരു ബോറന്‍ ഉണ്ടെങ്കില്‍ അത് ഷഹബാസ് അമന്‍ ആണെന്നാണ് അടുത്ത വിമര്‍ശനം. ഗസലിന്റെ ഇടയ്ക്ക് പുള്ളി കവിതയുടെ ഇന്റര്‍പ്പ്രട്ടേഷന്‍ കയ്യീന്നിടും. അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍. ഗസലു കേട്ട സുഖം ഈ ഇടയ്ക്കുള്ള ഡയലോഗ് കളയും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിന്റെ ഫിലോസഫി ചപ്പടാച്ചികള്‍ എന്ത് ബോറാണു ഒരു ചോദ്യത്തിനു പുള്ളിക്ക് സിംമ്പിളായൊരു ഉത്തരമില്ല. ദാര്‍ശിനകതയില്‍ ചാലിച്ച് പറഞ്ഞെങ്കിലെ പുള്ളിക്ക് ഉത്തരമാകു. ഇതിലും ബോറമ്മാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

അതിലും വലിയൊരു ബോറന്‍ ഉണ്ടെങ്കില്‍ അത് ഷഹ്ബാസ് അമന്‍ ആണു. ഗസലിന്റെ ഇടയ്ക്ക് പുള്ളി കവിതയുടെ ഇന്റര്‍പ്പ്രട്ടേഷന്‍ കയ്യീന്നിടും. അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍. ഗസലു കേട്ട സുഖം ഈ ഇടയ്ക്കുള്ള ഡയലോഗ് കളയും. പുള്ളി സാധാരണ സംസാരിക്കുന്നത് ഇങ്ങനെയാണോ എന്നറിയാന്‍ ഒന്ന് രണ്ട് ഇന്റര്‍വ്വ്യുകള്‍ കണ്ട് നോക്കി. ഇദ്ദന്നെ. വെറും ഗ്യാസ് നിറച്ച വാക്കുകള്‍ ഇങ്ങനെ എയറിലോട്ട് അടിക്കുന്നു. പതിഞ്ഞ ശംബ്ദത്തില്‍ ആരോഹണ അവരോഹണ ക്രമമൊക്കെ നിയന്ത്രിച്ച് ദാര്‍ശനികത തോന്നിപ്പിക്കുമാറു സംസാരിക്കാന്‍ അറിയാം. എല്ലാം കേട്ട് കഴിയുമ്പൊ അമ്പോ അടിപൊളി എന്ന് തോന്നും. പക്ഷെ സ്വസ്ഥമായിരുന്നൊന്ന് അപഗ്രഥിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും കഴമ്പില്ലാത്ത പൊള്ളയായ വാചകങ്ങളാണെന്ന്

മോഹന്‍ലാലിനു ഓഷൊ ആണു ഗുരു. ഷഹ്ബാസ് അമനു അങ്ങനെ പ്രത്യേകിച്ച് ആരെങ്

pathram desk 2:
Related Post
Leave a Comment