ബാംഗ്ലൂര്‍: ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആമസോണ്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 1000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോണ്‍ മേധാവി ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണില്‍ ആയിരം രൂപയോ അധിലധികമോ തുകയുടെ ഷോപ്പിങ് നടത്തിയ ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ആമസോണ്‍ പേ വോലറ്റിലാണ് 250 രൂപ കാഷ്ബാക്ക് ലഭിക്കുക. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 15 വെയര്‍ഹൗസുകള്‍ വഴി ആമസോണ്‍ സേവനം നല്‍കുന്നു. ഇംഗ്ലിഷിനു പുറമെ, ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലും ആമസോണ്‍ കിന്‍ഡില്‍ ഇബുക് സേവനം ലഭ്യമാണെന്നും ജെഫ് ബെസോസിന്റെ സന്ദേശത്തില്‍ പറയുന്നു
- pathram in BUSINESSLATEST UPDATESMain slider
അഞ്ചാം വര്‍ഷികം; കിടിലന്‍ ഓഫറുമായി ആമസോണ്‍
Related Post
Leave a Comment