ബാലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയ നടി അനുശ്രീയ്ക്ക് സോഷ്യല്‍ മീഡിയ സംഘി പരിവേഷം ചാര്‍ത്തി നല്‍കിയിട്ട് ഏറെ നാളുകളായി. എന്നാല്‍ അതിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ് എഡിറ്റേഴ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അനുശ്രീ താന്‍ സംഘിയാണോ എന്ന ചോദ്യം നികേഷ് കുമാറില്‍നിന്നും അഭിലാഷ് മോഹനില്‍നിന്നും നേരിടേണ്ടി വന്നു. താന്‍ സംഘയില്ല, തനിക്ക് രാഷ്ട്രീയം അറിയില്ല എന്നുള്ള മറുപടിയാണ് അനുശ്രീ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നത്.
‘ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് കൊണ്ടാണ് എന്നെ സംഘിയെന്ന് ആളുകള്‍ വിളിക്കുന്നത്. ചെറുപ്പം മുതല്‍ ഞാന്‍ പോകുന്ന സ്ഥലമാണ് ബാലഗോകുലം. ഞായറാഴ്ച്ചകളില്‍ അവിടെ പോയിരുന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. റാലിളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ടായിരുന്നു. ഓരോ വര്‍ഷവും ഓരോ വേഷമായിരിക്കും. സിനിമയില്‍ എത്തിയതിന് ശേഷം എനിക്ക് പോകാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഒരു അവസരം വന്നപ്പോള്‍ ഭാരതാംബയുടെ വേഷം അണിഞ്ഞു. ആ സംഭവത്തെ ഒരുപാട് പേര്‍ ഭയങ്കരമായി രാഷ്ട്രീയവത്ക്കരിച്ച് ഉപയോഗിച്ചു.
ഒരു സംഘിയാണെന്ന് ഞാന്‍ പറയുന്നില്ല. എനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. ഏത് പാര്‍ട്ടിക്കാരും അവരുടെ പരിപാടിക്ക് വിളിച്ചാല്‍ ഫ്രീയാണെങ്കില്‍ ഞാന്‍ പോകും. കോണ്‍ഗ്രസുകാര് വിളിച്ചാലും കമ്മ്യൂണിസ്റ്റുകാര് വിളിച്ചാലും ബിജെപിക്കാര് വിളിച്ചാലും ഞാന്‍ പോകും. പക്ഷെ, അവിടെപോയി അവരുടെ നെഗറ്റീവ്സ് പറയാനോ നേട്ടങ്ങള്‍ പറയാനോ എനിക്ക് അറിയില്ല. രാഷ്ട്രീയം അറിയില്ലെന്ന് ഞാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതാണ്. പാര്‍ട്ടിക്കാരുടെ പരിപാടിക്ക് പോയാല്‍ എന്നെ ഇതിലേക്ക് വിളിച്ചതിന് നന്ദി എന്ന് പറയാന്‍ മാത്രമെ എനിക്ക് അറിയു. സംഘി എന്ന വാക്ക് അറിയുന്നത് തന്നെ സോഷ്യല്‍ മീഡിയയില്‍നിന്നാണ്’ അനുശ്രീ പറഞ്ഞു.
സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അനുശ്രീ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്തത്. അനുശ്രീ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ചിത്രം ജെയിംസ് ആന്റ് ആലീസിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
Leave a Comment