പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയ്‌നിന്റെ കമ്പാര്‍ട്ടുമെന്റുകള്‍ വേര്‍പെട്ടു

പട്ടാമ്പി: യാത്രയ്ക്കിടെ ട്രെയ്‌നിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗളൂരു–- ചെന്നൈ മെയിലിന്റെ കമ്പാര്‍ട്ടുകളാണ് വേര്‍പെട്ടത്. കംപാര്‍ട്ടുമെന്റുകളെ ബന്ധിപ്പിച്ചിരുന്ന കപ്ലിങ് ഓടുന്നതിനിടെ പൊട്ടിയതിനെ തുടര്‍ന്നാണ് ബോഗികള്‍ വേര്‍പെട്ടത്. തുടര്‍ന്ന് ട്രെയ്ന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. രാത്രി ഏഴിനാണു സംഭവം. പട്ടാമ്പി സ്‌റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നെടുക്കുമ്പോള്‍ കംപാര്‍ട്ടുമെന്റുകള്‍ കംപ്ലിങ് പൊട്ടിയതിനെ തുടര്‍ന്നു വിട്ടുപോകുകയായിരുന്നു. എന്‍ജിനില്‍ നിന്നും ആറാമത്തെ കോച്ചും ഏഴാമത്തെ കോച്ചിനുമിടയിലെ കപ്പിംഗ് പൊട്ടിയതാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണം. പതിനേഴ് കോച്ചുകള്‍ ഒറ്റപ്പെട്ടു.

എഞ്ചിന്‍ ബാക്കിയുള്ള ഏഴ് കംപാര്‍ട്ടുമെന്റുകളുമായി രണ്ടു മീറ്റര്‍ നിങ്ങിയപ്പോഴേക്കും ഡ്രൈവര്‍ക്കു സിഗ്‌നല്‍ ലഭിക്കുകയും വണ്ടി ഉടന്‍ നിര്‍ത്തുകയും ചെയ്തു. സ്‌റ്റേഷനില്‍നിന്ന് എടുക്കുന്ന സമയമായതിനാല്‍ വേഗം കുറവായിരുന്നു. ഇതിനാല്‍ പെട്ടെന്നു നിര്‍ത്താനായത് അപകടം ഒഴിവാക്കി. പൊട്ടിയ കപ്ലിങ് സ്‌റ്റേഷനിലും വണ്ടിയിലും ഉണ്ടായിരുന്ന റയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ ശരിയാക്കി. ഷൊര്‍ണൂരില്‍ നിന്നെത്തിയ മെക്കാനിക്കല്‍ വിഭാഗം അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു ട്രെയിന്‍ യാത്ര തുടര്‍ന്നത്. 55 മിനിറ്റ് വണ്ടി സ്‌റ്റേഷനില്‍ പിടിച്ചിട്ടതായി റെയില്‍വേ അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment