ഉപകാരം ചെയ്യ്തില്ലെങ്കിലും ഉപദ്രവിക്കരുത്, പി.സി.ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരേ ജെസ്‌നയുടെ സഹോദരിയുടെ വീഡിയോ

കോട്ടയം: ജെസ്‌നയുടെ തിരോധാനത്തിന്റെ പേരില്‍ കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ കുടുംബം രംഗത്ത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് ജെസ്‌നയുടെ സഹോദരിയാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കാന്‍ പിതാവിനെയും സഹോദരങ്ങളെയും ചോദ്യം ചെയ്യണമെന്നും പിതാവിന്റെ വഴിവിട്ട ജീവിതവുമായി ജെസ്‌നയെ കാണാതായതിന് ബന്ധമുണ്ടെന്നുമാണ് ജോര്‍ജ് ആരോപിച്ചിരുന്നത്.

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് വീഡിയോയില്‍ ജെസ്‌നയുടെ സഹോദരി ജെഫി അപേക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്റെ പിതാവിനെതിരേ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ തിരക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സഹായിക്കാന്‍ എന്ന പേരില്‍ ഒരുപാട് പേര്‍ വരുന്നുണ്ട്. ഇത്തരക്കാരെല്ലാം തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് പെരുമാറുന്നത്. ജെസ്‌നയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ ദുഃഖവുമായി കഴിയുന്ന തങ്ങളുടെ സാഹചര്യം മനസിലാക്കണമെന്നും ആരെങ്കിലും പറയുന്നത് കേട്ട് വെറുതെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും സഹോദരി ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment