കൈയിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നു… മാണി തിരിച്ചുവന്നതില്‍ സന്തോഷം!!! പക്ഷെ വലിയ വിലകൊടുക്കേണ്ടി വന്നു; കെ. മുരളീധരന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനെ നല്‍കിയ നടപടിയെ പരിഹസിച്ച് കെ മുരളീധരന്‍. കയ്യിലുള്ള സീറ്റുകൂടി കൊടുക്കാമായിരുന്നെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മാണി തിരിച്ചുവന്നതില്‍ സന്തോഷം, പക്ഷേ വലിയ വില കൊടുക്കേണ്ടി വന്നു. വീരേന്ദ്രകുമാറിനും സീറ്റ് നല്‍കി തിരിച്ചുകൊണ്ടുവരണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം, യുഡിഎഫ് രൂപം കൊണ്ട കാലം മുതല്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പല വിട്ടുവീഴ്ചകളും നീക്കുപോക്കുകളും ഉണ്ടായിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് മനസിലാക്കാതെയാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുണ്ട്.

എകെ ആന്റണി കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് വേണ്ടി മുസ്ലീംലീഗ് അവര്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് വേണ്ടെന്ന് വെച്ചു. ചിലപ്പോള്‍ മുസ്ലീംലീഗിന് രണ്ട് രാജ്യസഭാ സീറ്റ് വരെ കൊടുത്ത ചരിത്രവുമുണ്ടന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലീഗിന് ഒരു രാജ്യസഭാ സീറ്റും നല്‍കാത്ത സമയവുമുണ്ട്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യമില്ലാതിരുന്ന സമയവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment