രാഷ്ട്രപതി ഭവനില്‍ അഞ്ചു ദിവസം പഴക്കമുള്ള ജഡം!!!

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ രാഷ്ട്രപതി ഭവനിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് അഞ്ചു ദിവസം പഴക്കമുണ്ട്. ത്രിലോക് ചന്ദ് എന്നയാളുടെ മൃതദേഹമാണിതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഇയാള്‍ രോഗബാധിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മുറിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അടുത്ത മുറികളിലുള്ളവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment