എമി ജാക്‌സണ്‍ ലെസ്ബിയനോ…?!!! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

എമി ജാക്സണിന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നൊരു ചൂടന്‍ ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. അതില്‍ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച.

‘വൈഫ് ലൈഫ്’ എന്നായിരുന്നു എമി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ആമി ലെസ്ബിയന്‍ ആണോ എന്നാണ് ചിത്രത്തിന് വരുന്ന കൂടുതല്‍ കമന്റുകളിലും ആരാധകരുടെ സംശയം. നടി ഈ പെണ്‍കുട്ടിയുമായി പ്രണയ ബന്ധത്തിലാണെന്നും അത് വ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്.

ഇതാദ്യമായല്ല ആമി ഇങ്ങനെയൊരു വിവാദത്തില്‍ അകപ്പെടുന്നത്. നേരത്തെ രണ്ട് പെണ്‍മോഡലുകള്‍ക്കൊപ്പം നഗ്‌നയായി എമി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ആ ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു.

മദ്രാസപ്പട്ടണമെന്ന തമിഴ് ചിത്രത്തിലൂടെയാണ് എമി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് എമി നിറഞ്ഞു നില്‍ക്കുകയാണ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2വില്‍ എമിയാണ് നായിക.

pathram desk 1:
Related Post
Leave a Comment