പാലക്കാട് പതിനേഴുകാരനുമായി വീടുവിട്ട ഭര്‍തൃമതിയായ 24കാരിക്ക് ഒടുവില്‍ സംഭവിച്ചത്…

പാലക്കാട്: പതിനേഴുകാരനുമായി വീടുവിട്ട ഭര്‍ത്താവും ഒരു കുട്ടിയുമുള്ള 24കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു. വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കു സമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് യുവതി സ്വന്തം വീട്ടില്‍ എത്തിയിരിന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഇവിടെ നിന്ന് തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. 17കാരനെ കാണാനില്ലെന്നുപറഞ്ഞ് പിതാവ് വടക്കഞ്ചേരി പൊലീസിലും പരാതിനല്‍കിയിരുന്നു.

ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്പിച്ചു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment