കേരളത്തില്‍ ഞായറാഴ്ച ഭാരതബന്ദില്ല; കരിദിനം മാത്രം ; കാരണം ഇതാണ്…

കോഴിക്കോട്: കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍നിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി.ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ് ഒഴിവാക്കിയത്.
കര്‍ഷകരെ സഹായിക്കാന്‍ പണമില്ലെന്നു പറയുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിന്റെ 60 ശതമാനം തുക മതിയായിരുന്നു കാര്‍ഷികവായ്പ എഴുതിത്തള്ളാന്‍. പത്രസമ്മേളനത്തില്‍ ജോര്‍ജ് മുല്ലക്കര, െക.വി.ബിജു, വിജയന്‍ മുക്കാട്ടില്‍, സന്തോഷ് കണ്ടന്‍ചിറ എന്നിവരും പങ്കെടുത്തു.

pathram:
Related Post
Leave a Comment