30ന് യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കിയില്‍ ഈ മാസം ഏഴിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 30 ലേക്ക് മാറ്റി.നിപ്പാ വൈറസും മറ്റ് പകര്‍ച്ചവ്യാധികളുമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയത്. ഇക്കാര്യം യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് അറിയിച്ചത്.

മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, പത്തുചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി മേഖലയിലും എല്ലാ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക, പെട്രാളിയം ഉത്പന്നങ്ങളുടെ വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.

pathram desk 2:
Leave a Comment