അണ്ടനും അടകോടനും നേതാക്കളാകുന്നു… !പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ അത്യാവശ്യം; ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖപത്രം വീക്ഷണം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനുവുമായാണ് പാര്‍ട്ടി മുഖപത്രം ‘വീക്ഷണം’ രംഗത്ത്. ഇതോടെ ചെങ്ങന്നൂര്‍ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിട്ടുള്ള ഉള്‍പോര് മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്്. ബൂത്ത്, മണ്ഡലം, കമ്മിറ്റികള്‍ ജഡാവസ്ഥയിലെന്നും പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും വീക്ഷണം പറയുന്നു. നേതൃത്വം വിപ്ലവവീര്യമുള്ള തലമുറയ്ക്ക് കൈമാറണം. ചെങ്ങന്നൂരില്‍ അവസരം നഷ്ടപ്പെടുത്തിയെന്നും മുഖപത്രം കുറ്റപ്പെടുത്തി.

സുതാര്യ ജീവിതവും സല്‍പ്പേരും ഉള്ളവരെ നേതാക്കളാക്കണം. താഴെത്തട്ടില്‍ പുനസംഘടനയ്ക്ക് ആര്‍ക്കും താല്‍പര്യമില്ല, അണ്ടനും അടകോടനും നേതാക്കളാകുന്നു എന്നിങ്ങനെ പോകുന്നു വീക്ഷണത്തിലെ വിമര്‍ശനങ്ങള്‍. നോതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പ്പര്യമാണെന്നും പുനസംഘടന രാമേശ്വരത്തെ ക്ഷൗര്യം പോലെയായെന്നും വീക്ഷണം പരിഹസിക്കുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് 20,956 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം. കോണ്‍ഗ്രസിന് മുന്‍ തൂക്കമുള്ള പ്രദേശങ്ങളില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.

pathram desk 1:
Leave a Comment