ഇത് അപൂര്‍വ സംഭവം; ഭര്‍ത്താവ് സമ്മതം മൂളി; ഭാര്യയുടെ കഴുത്തില്‍ കാമുകന്‍ താലി ചാര്‍ത്തി!!!

കാണ്‍പൂര്‍: വിവാഹത്തിനു ശേഷം ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ വേറെ ബന്ധമുണ്ടെന്നറിഞ്ഞാല്‍ വേര്‍പിരിയലിലേക്കും കൊലപാതകങ്ങളിലേക്കും നീങ്ങുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃതയാകുകയാണ് കാണ്‍പൂരില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്.

കാണ്‍പൂര്‍ ജില്ലയില്‍ സനിഗ്യാന്‍ ജില്ലയിലാണ് അസാധാരണ സംഭവങ്ങള്‍ക്ക് ഒരു നാട് സാക്ഷ്യം വഹിച്ചത്. തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭാര്യ തന്നെ തുറന്നു പറഞ്ഞപ്പോള്‍ ആ കാമുകനുമായുള്ള വിവാഹം ഭര്‍ത്താവ് നടത്തിക്കൊടുക്കുകയായിരുന്നു. സനിഗ്യാന്‍ സ്വദേശി സുജിത് ആണ് തന്റെ ഭാര്യ ശാന്തിയുടെ ആഗ്രഹപ്രകാരം കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ശാന്തിയും സുജിത്തും തമ്മിലുള്ള വിവാഹം നടന്നത്. പിന്നാലെ കുറച്ചു ദിവസങ്ങള്‍ മാത്രം ഭര്‍ത്തൃഗൃഹത്തില്‍ തങ്ങിയ ശാന്തി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് പലതവണ ഭര്‍ത്താവ് ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശാന്തി ഭര്‍ത്താവിനൊപ്പം പോകാന്‍ വിസമ്മതിച്ചു.

അവസാനമാണ് തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും, തന്റെ സമ്മതമില്ലാതെയാണ് ഈ വിവാഹം നടത്തിയതെന്നും ഭാര്യ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് ഭര്‍ത്താവ് സ്ഥലത്തുള്ള പ്രമുഖരെ കണ്ട് ഭാര്യയുടെ വിവാഹം നേരിട്ടു നടത്താന്‍ തയാറാകുകയായിരുന്നു.

ഭാര്യയുടെ പക്കല്‍ നിന്ന് ആദ്യം ഈ വിവരം അറിഞ്ഞപ്പോള്‍ രണ്ടുപേരെയും കൊന്നു തള്ളണമെന്നായിരുന്നു ചിന്തയെന്നും. എന്നാല്‍ പിന്നീട് മൂന്നു കുടുംബങ്ങളുടെ കണ്ണീര്‍ ഓര്‍ത്തപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുകയായിരുന്നുവെന്നും സുജിത് വെളിപ്പെടുത്തി.

pathram desk 1:
Related Post
Leave a Comment