മോഹന്‍ലാലിന്റെ ചലഞ്ച് ഏറ്റെടുത്ത് സൂര്യയും ജൂനിയര്‍ എന്‍.ടി.ആറും; ചേട്ടന്‍ അല്ലു അര്‍ജുനെയും ദുല്‍ഖറിനേയും ചലഞ്ച് ചെയ്ത് …

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. റത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തങ്ങളുടെ വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പുറത്തു വിട്ടതോടെ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതോടെയാണ് ചലഞ്ച് പെട്ടെന്ന് ചര്‍ച്ചയായത്.

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും കേന്ദ്രമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്തിരുന്നു. ഡംബല്‍ കയ്യിലേന്തി ജിമ്മില്‍ നില്‍ക്കുന്ന ചിത്രമാണ് ലാലേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. വെല്ലുവിളിയേറ്റെടുത്ത ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ സൂര്യ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെയും മോഹന്‍ലാല്‍ വെല്ലുവിളിച്ചു. താരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സൂര്യയും ജൂനിയര്‍ എന്‍ടിആറും രംഗത്തെത്തി.

യുവതാരം അല്ലു സിരീഷ് ചലഞ്ചിന്റെ ഭാഗമായി ചേട്ടന്‍ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുന്നത് കാണാം.

pathram desk 1:
Related Post
Leave a Comment