കെച്ചി:സിനിമയിലുടനീളം മോശപ്പെട്ട ഡയലോഗുകളാണെന്ന് ചൂണ്ടിക്കാട്ടി കരീന കപൂര്‍, സോനം കപൂര്‍ ചിത്രം വീരേ ഡി വെഡ്ഡിങിന് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് റിലീസ് അനുമതി നിഷേധിച്ചു. നാളെമുതല്‍ ചിത്രം പാക്കിസ്ഥാനില്‍ റിലീസ് ചെയ്യാനിരിക്കവെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് വന്നിരിക്കുന്നത്. ഇതിനുപിന്നാലെ സിനിമയുടെ വിതരണ കമ്പനിയും പാക്കിസ്ഥാന്‍ റിലീസില്‍ നിന്ന് പിന്മാറി.
പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെല്ലാവരും ഒന്നിച്ച് ചിത്രത്തിന് വിലക്ക് കല്‍പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന മോശപ്പെട്ട ഭാഷയും ആക്ഷേപകരമായ ലൈംഗിക പദപ്രയോഗങ്ങളും ചൂണ്ടികാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ നാല് പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ഡയലോഗുകളും ഇവര്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളും തങ്ങളുടെ നാട്ടില്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ അഭിപ്രായം.
കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് ഒരുക്കുന്ന വീരേ ഡി വെഡ്ഡിങ് പെണ്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ഇന്ത്യയിലും സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ ഭാഷയും മറ്റ് അവതരണങ്ങളും അല്‍പം അധികമായെന്ന് ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരുന്നത്. ചിത്രത്തിലെ സഭ്യമല്ലാത്ത ഭാഷയാണ് ഇന്ത്യയിലും സെന്‍സര്‍ ബോര്‍ഡ് എടുത്തുപറഞ്ഞ കാരണം. ഇന്ത്യയില്‍ ചിത്രം സെന്‍സര്‍ ചെയ്തപ്പോള്‍ പുതു തലമുറ ഇത്തരം ഭാഷ ഉപയോഗിക്കാറുണ്ടെന്ന് ചൂണ്ടികാട്ടി ഒരു വിഭാഗം ബോര്‍ഡ് അംഗങ്ങള്‍ വീരേ ഡി വെഡ്ഡിങിനെ അനുകൂലിച്ചിരുന്നു.
Leave a Comment