യുവ സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

കൊച്ചി:കന്നഡ ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീല്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. 35 വയസായിരുന്നു. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണു മരിച്ചത്.സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമായ കനസു-കണ്ണു തെരൊദാഗയുടെ സംവിധായകനാണു സന്തോഷ്. സിനിമചിത്രീകരണത്തിനിടെ സന്തോഷ് വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി വീഴുകയായിരുന്നു.

പുറത്ത് എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നു ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടിയുള്ള വെള്ളച്ചാട്ടത്തിലാണു സന്തോഷ് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പോലീസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment