മകനെ ഒന്ന് ഉപദേശിച്ചതാ സാറെ……പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാന്‍ പറ്റീല !! അജു വര്‍ഗ്ഗീസിന്റെ വീഡിയോ വൈറല്‍

സിനിമയില്‍ ഒരുപാട് തല്ലികൊള്ളി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് അജു വര്‍ഗീസ്. പക്ഷേ സിനിമയില്‍ മാത്രമല്ല വീട്ടിലും അജുവിന് നല്ല രീതിയില്‍ അടി കിട്ടുന്നുണ്ട്. അജുവും മകനും തമ്മിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചീത്ത പറഞ്ഞതിന് മകന്റെ കൈയില്‍ നിന്ന് തല്ലുവാങ്ങുന്നതാണ് വീഡിയോയിലുള്ളത്.

അച്ഛനും മകനും ഒരുമിച്ചിരിന്നു കളര്‍ ചെയ്യുകയാണ്. പെയിന്റ് ചെയ്യുന്നതിനിടയില്‍ അജു മകനെ ചീത്തവിളിച്ചു. ഇത് ഇഷ്ടപ്പെടാതെ മുഖം നോക്കി മകന്‍ ഒറ്റ അടി കൊടുത്തു. അടി കൊണ്ട് ഒന്ന് ഞെട്ടി വീണ്ടും പെയിന്റിങ് തുടരുകയാണ് അജു. ഈ സമയത്ത് മകന്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment