വൈക്കത്ത് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

വൈക്കം: കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ടിവി പുരം സ്വദേശി വിഷ്ണു(23)വിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറു മണിക്കായിരുന്നു സംഭവം. യുവാവിനെ ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

വൈക്കത്തെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി(19)യും വിഷ്ണുവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ അറിഞ്ഞ് എതിര്‍ത്തതോടെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ വിഷ്ണു എത്തുകയായിരുന്നു. ബാഗില്‍ വസ്ത്രങ്ങളുമെടുത്ത് പെണ്‍കുട്ടി ഇറങ്ങുകയും ചെയ്തു.

എന്നാല്‍ ഇതിനിടെയുണ്ടായ വാക്കേറ്റത്തില്‍ അച്ഛന്‍ വാക്കത്തിക്കൊണ്ട് വെട്ടുകയായിരുന്നു. ആദ്യ വെട്ട് ലക്ഷ്യംതെറ്റി വെയിലിയിലാണ് കൊണ്ടത് എന്നാല്‍ വീണ്ടും വെട്ടാന്‍ കത്തി ഊരുമ്പോള്‍ വിഷ്ണുവിന്റെ തോളില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പെണ്‍കുട്ടി വിഷ്ണുവിനൊപ്പം പോയി.

pathram desk 1:
Related Post
Leave a Comment