ഷൂട്ടിങ്ങിനിടെ കുട്ടികളോടൊപ്പം ആടിപ്പാടി മമ്മൂട്ടി,വൈറല്‍ വീഡിയോ

കൊച്ചി:അബ്രഹാമിന്റെ സന്തതികള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഒരു സ്‌കൂളിലെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു മമ്മൂക്ക സ്‌കൂളിലെത്തിയത്. ഒരു വലിയ മുറി നിറയെ പ്രൈമറി ക്ലാസിലെ എന്ന് തോന്നിപ്പിക്കുന്ന കുട്ടികള്‍ നിരന്ന് താഴെ ഇരിക്കുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആരെയും പരിഭവപ്പെടുത്തിയില്ല. തനിക്ക് നേരെ വന്ന എല്ലാ കുഞ്ഞിക്കൈകള്‍ക്കും താരം ഷേക്ക്ഹാന്‍ഡ് കൊടുത്തു.

വളരെ അച്ചടക്കത്തോടെ വിനയത്തോടെ ചിട്ടയായി കുട്ടികള്‍ ഇരിക്കുന്നത് കണ്ട മമ്മൂട്ടി ഒടുവില്‍ അവരിലേക്ക് ഇറങ്ങി ചെന്നു. കാത്തിരുന്ന കുട്ടികള്‍ക്ക് ഓരോത്തര്‍ക്കും കൈകൊടുത്തു. അവസാനം ആവേശത്തോടെ ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടിയ ടീച്ചര്‍മാര്‍ക്കൊപ്പം ഫോട്ടോയുമെടുത്താണ് താരം മടങ്ങിയത്.

അബ്രഹാമിന്റെ സന്തതികള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു താരം സ്‌കൂളിലെത്തിയത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ ഒരുക്കിയ ഹനീഫ് അദേനിയുടെതാണ്. ഡെറിക് അബ്രഹാം എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് അദ്ദേഹം സ്‌കൂളിലെത്തിയത്.

pathram desk 2:
Related Post
Leave a Comment