ലൈംഗിക അതിക്രമണങ്ങളും ബലാത്സംഗവും വര്‍ധിക്കുന്നതിന് കാരണം, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ഇഷ ഗുപ്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി

സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങളെ ആക്ഷേപിക്കുന്നതിന് അടുത്തിടെ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഒരു വിഭാഗത്തിന് ഹാലിളകും. പിന്നെ ഈ നടിയെ കൂട്ടം ചേര്‍ന്നായിരിക്കും അതിക്രമിക്കുക.

കഴിഞ്ഞ ദിവസം റംസാന്‍ മാസത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന് ആരോപിച്ച് ടിവി താരങ്ങളായ ഹിന ഖാനും ഷമ സികന്ദറിനും സോഷ്യല്‍ മീഡിയ അക്രമണം നേരിടേണ്ടി വന്നിരുന്നു. അതിന് പിന്നാലെ നടി ഇഷ ഗുപ്തയാണ് ഒരു വിഭാഗത്തിന്റെ അക്രമണത്തിന് ഇരയായിരിക്കുന്നത്.

അടുത്തിടെ നടന്ന ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നീല നിറത്തിലുള്ള ലോ കട്ട് ഡ്രസ് ധരിച്ച ചിത്രങ്ങള്‍ കണ്ട് ഒരു വിഭാഗം താരത്തെ ആധിക്ഷേപിക്കുകയായിരുന്നു. അശ്ലീല കമന്റുകള്‍കൊണ്ടും ട്രോളുകള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ കമന്റ് ബോക്സ്. ഇത് ആദ്യമായിട്ടല്ല ഇഷ ഇത്തരം അക്രമണത്തിന് ഇരയാകുന്നത്.

ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ലൈംഗിക അതിക്രമണങ്ങളും ബലാത്സംഗവും വര്‍ധിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു. ഇതിനെതിരേ രൂക്ഷ ഭാഷയിലാണ് താരം പ്രതികരിച്ചത്. വിമര്‍ശകനെ ചീത്ത വീളിക്കുന്ന കമന്റ് പിന്നീട് താരം നീക്കം ചെയ്തു താരത്തെ പിന്തുണച്ച് നിരവധി ആരാധകരും രംഗത്തെത്തി.

pathram desk 2:
Related Post
Leave a Comment