കൊച്ചി:കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ‘ഔാഎശകേിറശമഎശ’േ ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്.
രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം മോഹന്‍ലാല്‍ അറിയിച്ചത്. കൂടാതെ അദ്ദേഹം മറ്റുമൂന്നുതാരങ്ങളെയും വെല്ലുവിളിച്ചു. സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെയാണ് ഔാഎശകേിറശമഎശ േചലഞ്ചിലേക്ക് മോഹന്‍ലാല്‍ വെല്ലുവിളിച്ചത്.വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെക്കുറിച്ചാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.
Leave a Comment