നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാണ് ഹര്‍ത്താല്‍.
നൂല്‍പ്പുഴ മുത്തങ്ങ പൊന്‍കുഴി കാട്ടുനായിക്ക കോളനിയില്‍ വിരുന്നെത്തിയ പതിനൊന്നുകാരനെ ഇന്ന് പുലര്‍ച്ചെയോടെ കാട്ടാന കുത്തിക്കൊന്നിരുന്നു.

മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍ ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (12) ആണ് കൊല്ലപ്പെട്ടത്.കൂട്ടുകാരുമൊത്ത് പുഴയിലേക്കു പോകുമ്പോള്‍ കാട്ടാന ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടങ്കിലും മഹേഷിന് രക്ഷപ്പെടാനായില്ല. അടുത്തെത്തിയ ആന മഹേഷിനെ കുത്തി കൊല്ലുകയായിരുന്നു.

ഇടതു നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. സംഭവ സ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു.

pathram desk 2:
Related Post
Leave a Comment