കൊച്ചി:ചാനലുകള്‍ക്ക് കൊട്ടാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല മുഖ്യമന്ത്രിയെന്നും ഇടത് സര്‍ക്കാരുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. പിണറായി വിജയന് തൃശൂര്‍ പൂരത്തില്‍ ഇലഞ്ഞിത്തറ മേളം നയിച്ച പെരുവനം കുട്ടന്മാരാരെ അനുമോദിക്കുന്ന ‘ചെണ്ട’ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മുഖ്യമന്ത്രിയെ ബല്‍റാം സൈലന്റായി ട്രോളിയത്. ചിത്രത്തിലെ ചെണ്ടയെയും മുഖ്യമന്ത്രി പിണറായിയെയും കൂട്ടിച്ചേര്‍ത്ത് ഒട്ടേറെ കമന്റുകള്‍ വരുന്നുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇടതമുന്നണി ജില്ലാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ‘ചെണ്ട’ പരാമര്‍ശം. ‘കോട്ടയത്ത് കെവിന്റെ കൊലപാതകക്കേസില്‍ എസ്ഐയ്ക്കു പറ്റിയതു ഗുരുതര വീഴ്ചയാണ്. പക്ഷേ സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമം. ചാനല്‍ ലേഖകനോ ലേഖികയ്ക്കോ വിരോധം തീര്‍ക്കാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും. അങ്ങനെ ഭയപ്പെട്ടു പോകുകയുമില്ല’-എന്നായിരുന്നു പിണറായിയുടെ പ്രസംഗ. കെവിന്റെ കൊലപാതകത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങള്‍ രിപ്പോര്‍ട്ട് ചെയ്തതാണ് ആഭ്യന്തര മന്ത്രികൂടിയായ പിണറായിയെ ചൊടിപ്പിച്ചത്..മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ചെണ്ട ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.
Leave a Comment