കുതിരപ്പുറത്തേറി സണ്ണി ലിയോണ്‍ !! വീരമാദേവിയായി

കൊച്ചി:സ്ഥിരം റോളുകളില്‍ നിന്നും ആക്ഷന്‍ റോളിലേക്ക് ചുവടുമാറ്റുകയാണ് സണ്ണി ലിയോണ്‍. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന വീരമാദേവി എന്ന ചിത്രത്തിലൂടെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് സണ്ണി എത്തുന്നത്.

പുതിയ ചിത്രത്തിനായി ആയോധന കലകളിലും കുതിര സവരായിലും സണ്ണി പരിശീലനം തേടുന്നുണ്ട്. ചിത്രത്തിന് വേണ്ടി കുതിര സവാരി പഠിക്കുന്നതിന്റെ വീഡിയോ സണ്ണി തന്നെ സോഷ്യല്‍ മീഡിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

പീരിയഡ് ഡ്രാമയായ വീരാമാദേവിയിലൂടെ സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്തും തന്റെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച തരംഗം ഇതുവരെയും അടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ പുതിയ വീഡിയോയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുമെന്ന് നിസംശയം പറയാം.

ചിത്രത്തിനായി വാള്‍ പയറ്റും സണ്ണി പഠിക്കുന്നുണ്ട്. തെലുങ്കിനും തമിഴിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. വി.സി.വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി 150 ദിവസമാണ് സണ്ണി ലിയോണ്‍ മാറ്റിവച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment