യുവതിയ്ക്ക് നേരെ ട്രെയിനില്‍ സൈനീകന്റെ പീഡനശ്രമം; രക്ഷതേടി യുവതി ഒളിച്ചിരുന്നത് കുളിമുറിയില്‍

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യുവതിയെ സൈനീകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തുരന്തോ എക്സപ്രസിലാണ് പീഡനശ്രമമുണ്ടായത്. ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സൈനീകന്‍ മദ്യലഹരിയിലായിരുന്ന സുബൈദാര്‍ കയറിപിടിക്കുകയായിരിന്നു.

സ്വയരക്ഷയ്ക്കായി യുവതിക്ക് ഒടുവില്‍ ശൗച്യാലയത്തില്‍ നിന്നുകൊണ്ട് യാത്ര ചെയ്യേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസം പുലര്‍ച്ചെയാണ് തീവണ്ടി ഡല്‍ഹിയില്‍ എത്തിയത്. ഈ സമയം വരെ സ്വയരക്ഷയ്ക്കായി ശുചിമുറിക്കുള്ളില്‍ ഇരിക്കേണ്ടി വന്നു. 48 വയസ്സുള്ള സൈനീകന്‍ യാത്രക്കിടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി.

pathram desk 1:
Related Post
Leave a Comment