ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് വസ്ത്രത്തിന്റെ പേരിലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് സ്വരയെ കുറച്ചൊന്നുമല്ല സൈ്വര്യം കെടുത്തിയിട്ടുള്ളത്. വീരെ ഡി വെഡ്ഡിങ്ങിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സ്വരയുടെ ഗ്ലാമര്‍ വസ്ത്രത്തിന്റേ പേരില്‍ വാര്‍ത്തയായതിന് പിന്നാലെ അതിലുള്ള അമര്‍ഷം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലാണ് മാധ്യമങ്ങളുടെ സൂമിങ്ങിനെതിരേ താരം രംഗത്തെത്തിയത്. പ്രസ് മീറ്റിനായി ഇരുന്നതിന് ശേഷം തന്റെ മാനേജറെ വിളിച്ച് വസ്ത്രം ശരിയാണോ എന്നു നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കില്‍ ഇവര്‍ അതിലേക്ക് സൂം ചെയ്ത് നമ്മുടെ ചിത്രങ്ങള്‍ എടുക്കുമെന്നും താരം പറഞ്ഞു.
‘അവളുടെ വസ്ത്രം നോക്കൂ, ക്യാമറയിലെ സൂം ലെന്‍സിന് സ്പീഡ് പോര’, ഇങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍ ചിന്തിക്കുന്നത്. പിന്നീട് ചിത്രങ്ങളെടുത്ത് ഞെട്ടിക്കുന്ന വിഡിയോ, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ എന്നിങ്ങനെ തലക്കെട്ട് നല്‍കി വൈറലാക്കും.’ പ്രസ്മീറ്റ് കവര്‍ ചെയ്യാനെത്തിയ ക്യാമറാമാന്മാരെ നോക്കിക്കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങള്‍ ഇതുപോലെ എത്ര വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്ന് താരം ചോദിച്ചപ്പോള്‍ ഇതൊക്കെ എന്റര്‍െടയ്ന്‍മെന്റ് ആണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. ഇതിന് ചുട്ടമറുപടിയാണ് താരം നല്‍കിയത്. എന്റര്‍െടയ്ന്‍മെന്റ് എന്നാല്‍ വൃത്തികെട്ട വാര്‍ത്തകള്‍ എന്നല്ല അര്‍ത്ഥമെന്നാണ് സ്വര പറഞ്ഞത്.
Leave a Comment