നവരാത്രിയെ വളച്ചൊടിക്കുന്നു, സല്‍മാന്‍ ഖാന്റെ ‘ലവ് രാത്രി’ക്കെരിരെ വിഎച്ച്പി

മുംബൈ: സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലവ് രാത്രിക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. ചിത്രത്തിന്റെ പേര് ഹൈന്ദവാഘോഷമായ നവരാത്രിയെ വളച്ചൊടിക്കുന്നു എന്നാണ് സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ ആരോപണം.

സല്‍മാന്‍ ഖാന്റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ വേഷമിടുന്ന ചിത്രം, സല്‍മാന്‍ ഖാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ആയുഷിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയാണിത്. വരീന ഹുസൈനാണ് സിനിമയില്‍ അയിഷിന്റെ നായികയായി എത്തുക. സുല്‍ത്താന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകന്‍ ആയിരുന്ന അഭിരാജ് മിനാവാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാല്‍, ഇന്ത്യന്‍ തീയറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പി ഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് ഹിന്ദു വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് രജ്യാന്തര അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു.നവരാത്രി ആഘോഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവരാത്രി കാലഘട്ടത്തില്‍ നടക്കുന്ന പ്രണയ കഥ ഹിന്ദുക്കളുടെ മനസ്സിനെ വേദനിപ്പിക്കും. ഭക്തിനിര്‍ഭരമായ നവരാത്രി സങ്കല്പത്തെ കളങ്കപ്പെടുത്തന്നത് അനുവദിക്കാനാവില്ല, അലോക് കുമാര്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment