‘നിങ്ങള്‍ സിനിമാക്കാരാണ്… അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും… ഞങ്ങള്‍ അങ്ങനെയല്ല’ ; തീയേറ്ററില്‍ മഹാനടി കാണാന്‍ പോയ നടി അപമാനിക്കപ്പെട്ടു

മഹാനടി കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടു. ടെലിവിഷന്‍ അവതാരകയും നടിയുമായ ഹരിതേജയാണ് തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം.

തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,’നിങ്ങള്‍ സിനിമാക്കാരാണ്. നിങ്ങള്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും. ഞങ്ങള്‍ അങ്ങനെയല്ല’.

തന്റെ മുന്നില്‍ വെച്ച് കുടുംബത്തെ അപമാനിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നെന്നും താരം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. നടിയായത് തന്റെ മാത്രം കഠിനാധ്വാനം മൂലമാണ്, അതു ആരുടെയും ഔദാര്യമല്ലെന്നും ഹരി കൂട്ടിച്ചേര്‍ത്തു. ഡിജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയയാണ് ഹരി വേഷമിട്ട ചിത്രങ്ങള്‍.

pathram desk 1:
Related Post
Leave a Comment