സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുന്നവരാണ് മിക്കവാറും സംവിധായകരും നിര്‍മ്മാതാക്കളും. എന്നാല്‍ നേരെ മറിച്ച് കരീന, സോനം, സ്വരാ ഭാസ്കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കുടുംബ പ്രേക്ഷകര്‍ കയറില്ലയെന്നതാണ് സാധാരണ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന കാര്യം. പക്ഷേ ഇവിടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിര്‍മ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി. ‘എ’സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സീനുകള്‍ക്ക് കത്രിക വെയ്ക്കുന്നത് കുറയുമെന്നതു തന്നെയാണ് സന്തോഷത്തിന്റെ കാരണം.
ഇതോടെ തങ്ങളുടെ സിനിമ അതു പോലെ പ്രേക്ഷകരിലേയ്ക്കെത്തിക്കാമെന്ന് ഇവര്‍ പറയുന്നു. നാലു നായികമാരുടെയും ഗ്ലാമര്‍ രംഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകളുമാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടില്ല. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 1ന് തീയറ്ററുകളിലെത്തും.
Leave a Comment