നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം; ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിപ്പ ബാധിതകരെ ചികിത്സിക്കുന്നതിനിടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 5 ലക്ഷം രൂപ മക്കളുടെ പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഇടാനും ബാക്കിയുള്ള അഞ്ച് ലക്ഷം രൂപ കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ചിലവഴിക്കാനുമാണ് തീരുമാനം.

കേരളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അഡ്മിറ്റായിട്ടുള്ള എല്ലാവരുടേയും ചികിത്സാചിലവുകള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ എല്ലാ തുകയും സര്‍ക്കാര്‍ എടുക്കും. തുടര്‍ നടപടികള്‍ ശക്തമായി മുന്നോട്ടുപോകാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം ആശങ്ക വേണ്ടെന്നും പകരം അതീവ ശ്രദ്ധ മതിയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

നിപ്പ വൈറസ് ബാധ സൃഷ്ടിച്ച അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഇന്ന് മന്ത്രിസഭാ യോഗം കൂടിയത്. രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട നടപടിയും ചര്‍ച്ച ചെയ്യും

pathram desk 1:
Related Post
Leave a Comment