ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടി. സൂറത്തിലെ പൗദ്ര എന്റര്‍്രൈപസസ് ്രൈപവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ്രൈപവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കണ്ടുകെട്ടിയത്. രണ്ടു കമ്പനികള്‍ക്കുമായി 73 കോടിയോളം രൂപ മതിപ്പ് വില വരും. 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസും ഇ.ഡി വിഭാഗം കണ്ടുകെട്ടി.
യൂണിയന്‍ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹേന്ദ്ര ബാങ്ക്, സൂറത്ത് പീപ്പ്ള്‍ കോ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകള്‍ മരവിപ്പിച്ചു. 1.90 കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ്ഗോസ്റ്റ് കാര്‍ ഉള്‍പ്പെടെ 4.01 കോടി വില വരുന്ന 11 വാഹനങ്ങളും 78 ലക്ഷം രൂപയുടെ പോര്‍ഷെ എ.ജിയും രണ്ട് മെഴ്സിഡസ് ബെന്‍സ് കാറുകളും കണ്ടുകെട്ടി.
മോദിയുടെ സഹോദരന്‍ നീഷാല്‍, ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളിലെ 108 അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു.
മോദിയുടെ കാംലെറ്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എ.എന്‍.എം എന്റര്‍്രൈപസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വാങ്ങിയ ഓഹരികളുടെ ഇടപാടുകളും മരവിപ്പിച്ചു.
Leave a Comment